Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aranmula Camp

Pathanamthitta

ആ​റ​ന്മു​ള ക്യാ​ന്പി​നെ ചേ​ർ​ത്തു​പി​ടി​ച്ച് ശ്രീ​കാ​ന്ത്

ആ​റ​ന്മു​ള: ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ന്‍റെ ചു​ക്കാ​ൻ ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​വും അ​ധ്യാ​പ​ക​നാ​യ ശ്രീ​കാ​ന്തി​ന്‍റെ ക​ര​ങ്ങ​ളി​ൽ ഭ​ദ്ര​മാ​യി​രു​ന്നു. ജി​ല്ല​യി​ൽ​ത്ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന​ത് ആ​റ​ന്മു​ള ഗ​വ. എ​ച്ച്എ​സ്എ​സി​ലെ ക്യാ​ന്പി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ വ​രെ 191 ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ 78 ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യി​രു​ന്നു. ഇ​ന്ന​ലെ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ കാ​രം​വേ​ലി സ്കൂ​ളി​ലേ​ക്ക് മാ​റ്റി.

ഉ​ടു​തു​ണി മാ​ത്ര​മാ​യി ക്യാ​ന്പി​ലേ​ക്ക് ഓ​ടി​വ​ന്ന​വ​രെ സ​മാ​ശ്വ​സി​പ്പി​ച്ച് വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു ന​ൽ​കി​യ​ത് ക്യാ​ന്പ് ഓ​ഫീ​സ​റും ഇ​തേ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നു​മാ​യ എ.​എം. ശ്രീ​കാ​ന്താ​ണ്. എ​ല്ലാ​വ​രു​ടെ​യും അ​ടു​ത്തേ​ക്ക് ഓ​ടി​യെ​ത്തി പ്ര​ശ്ന​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ് അ​പ്പ​പ്പോ​ൾ പ​രി​ഹ​രി​ച്ചാ​ണ് മൂ​ന്നു​ദി​വ​സ​വും ക്യാ​ന്പ് ന​ട​ത്തി​യ​തെ​ന്ന് ശ്രീ​കാ​ന്ത് പ​റ​യു​ന്നു. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളും അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ​യും പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കി.

Latest News

Corehub Up